തിരുവനന്തപുരം; ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും എക്‌സൈസ് സംശയകരമായി പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ആശങ്ക ഉണർത്തുന്നു. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ എക്‌സൈസിനെ വിവരം അറിയിക്കണമെന്നും, രക്ഷിതാക്കൾ ജാഗരൂകരായിരിക്കണമെന്നും അധികൃതർ അറിയിച്ചു. എക്‌സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000
സംസ്ഥാനത്തെ വിദ്യാർത്ഥികളെയും മുതിർന്നവരെയും ലക്ഷ്യമിട്ടാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് മിഠായികൾ എത്തുന്നത്. ട്രെയിൻമാർഗവും ബസ് മാർഗവും കടത്തിക്കൊണ്ടുവരുന്ന മിഠായികൾ സ്‌കൂളുകൾക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വിൽപ്പന നടത്തുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒരുതവണ കഴിച്ചാൽ തന്നെ കുട്ടികൾക്ക് ഇതിനോട് ആസക്തി തോന്നാനിടയുണ്ടെന്ന് പോലീസ് പറയുന്നു. ച്യുയിംഗത്തിന്റെ രൂപത്തിലും കഞ്ചാവ് മിഠായികളെത്തുന്നുണ്ട്.
Discussion about this post