കൊച്ചി: താരസംഘടനയായ അമ്മ പിളർപ്പിലേക്ക്, ഇരുപതോളം അംഗങ്ങൾ ട്രേഡ് യൂണി.ൻ ഉണ്ടാക്കാനായി ഫെഫ്കയെ സമീപിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അമ്മയിലെ ഈ നീക്കം സ്ഥിരീകരിച്ചു. ട്രേഡ് യൂണിയൻ രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചതായി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
നിലവിൽ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങൾ സമീപിച്ചത്. ഇതിൽ പതിനേഴ് നടൻമാരും മൂന്ന് നടികകളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
Discussion about this post