ന്യൂഡൽഹി : ഇന്ത്യയിൽ രണ്ട് ഫീച്ചർ ഫോണുകൾ കൂടി പുറത്തിറക്കി എച്ചഎംഡി ഗ്ലോബൽ. സാധാരണമായ ഉപയേഗത്തിനുള്ള ഫോണുകളാണ് ഇവ. എന്നിരുന്നാലും യൂട്യൂബും, യുപിഐ പേയ്മെൻറും അടക്കമുള്ള സൗകര്യങ്ങൾ ഈ ഫോണുകളിൽ എച്ച്എംഡി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ക്ലൗഡ് ഫോൺ ആപ്പ് വഴിയാണ് യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവയിലേക്കുള്ള ആക്സ്സസും നൽകുന്നത്. ഇതിന് പുറമേ ഇൻറർനെറ്റ് സൗകര്യമില്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ട്രാൻസാക്ഷൻ (ഓഫ്ലൈൻ യുപിഐ പേയ്മെൻറ്സ്) നടത്താനുള്ള സംവിധാനവും ഈ ഫോണുകളിലുണ്ട്. പ്രീ-ലോഡഡായ ആപ്ലിക്കേഷനാണ് ഇൻറർനെറ്റ് ആക്സ്സസ് ഇല്ലാതെ യുപിഐ വിനിമയം സാധ്യമാക്കുക.
എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുത്തൻ കണക്റ്റിവിറ്റി സൗകര്യങ്ങളോടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ഈ ഫോണുകളിലൂടെ എച്ച്എംഡിയുടെ ലക്ഷ്യം.
ഒരു വർഷത്തേ റീപ്ലേസ്മെൻറ് വാറണ്ടിയുണ്ട്. ബാറ്ററി ആണെങ്കിൽ 1450 എംഎഎച്ചിൻറെ ലോംഗ് ലാസ്റ്റിംഗാണ്. കൂടുതൽ ടോക്ടൈമും സ്റ്റാൻഡ്ബൈയും, എംപി3 പ്ലെയർ, വയർലെസ് എഫ്എം റേഡിയോ, 32 ജിബി വരെ മൈക്രോ എസ്ഡി കാർഡ്, 13 ഇൻപുട്ട് ഭാഷകൾ, 23 ഭാഷകൾ എന്നിവയും എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ ഫോണുകളുടെ ഫീച്ചറാണ്. എച്ച്എംഡി 105 4ജിക്ക് 2,199 രൂപയും, എച്ച്എംഡി 110 4ജിക്ക് 2,399 രൂപയുമാണ് വില.
Discussion about this post