തിരുവനന്തപുരം: ഓണം അവധിയ്ക്കായി സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് അടയ്ക്കും. പല സ്‌കൂളുകളിലും മറ്റ് വദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് ഓണാഘോഷ പരിപാടികൾ ആണ്. ഓണപ്പരീക്ഷകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ഇന്ന് കൂടി പരീക്ഷ നടക്കും. കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. അന്ന് ദിവസം നടക്കാനിരുന്ന പരീക്ഷകൾ ആണ് ഇന്ന് നടക്കുന്നത്.
സ്‌കൂളുകൾക്ക് പുറമേ മറ്റ് എല്ലാ സ്ഥാപനങ്ങളിലും ഇന്ന് ഓണാഘോഷ പരിപാടികൾ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിലെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post