എലി ശല്യമില്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എലികളെ തുരത്താൻ ഉള്ള വിദ്യകൾ എല്ലാം പരീക്ഷിച്ച് ഒടുവിൽ പരാജയപ്പെട്ടവരാകും മിക്കവരും. എലിയെ തുരത്താൻ പൂച്ചയെ വളർത്തി, ഒടുവിൽ അതും ഒരു ശല്യമായി മാറി തോറ്റു തുന്നം പടിയവർ പേടിക്കണ്ട, ഈ കുഞ്ഞനെ വീടിന്റെ പരിസരത്ത് നിന്നുപോലും തുരത്താൻ അടിപൊളി ഒരു സൂത്രമുണ്ട്.
നമ്മുടെ അടുക്കളയിലുള്ള മുളകുപൊടിയാണ് എലിയെ തുരത്താനുള്ള എളുപ്പവഴി. കാര്യം കറികളിലെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെങ്കിലും പൊതുവെ എല്ലാവർക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ് മുളകുപൊടി. മനുഷ്യന്മാരെ പോലെ തന്നെ എലികൾക്കും മുളകുപൊടി ഏറെ അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ട് തന്നെ എലിശല്യം ഉണ്ടാകുന്ന സ്ഥലത്ത് അൽപ്പം മുളകുപൊടി തൂവിയാൽ എലികൾ പിന്നെ അതിന്റെ പരിസരത്ത് പോലും വരില്ല.
എലികളെ തുരത്തിയോടിക്കാൻ പറ്റിയ മറ്റൊരു മാർഗമാണ് വെളുത്തുള്ളി. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. അതുപോലെ തന്നെ, എലിയെ തുരത്താനുള്ള പൊടിക്കെയ്യായും വെളുത്തുള്ളി ഉപയോഗിക്കാം. ശക്തമായ വെളുത്തുള്ളിയുടെ മണം എലികൾക്ക് അസഹനീയമാണ്. എലിശല്യമുള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി ചതച്ചതോ വെളുത്തുള്ളി അല്ലിയോ വച്ചാൽ എലികൾ പിന്നെ ആ വഴിക്ക് വരില്ല.
ഗ്രാമ്പൂവും എലിയെ തുരത്താൻ ഉപയോഗിക്കാം. ഒരു കനം കുറഞ്ഞ തുണിയെടുത്ത് അതിൽ നാലോ അഞ്ചോ ഗ്രാമ്പൂ അതിൽ പൊതിയുക. ഇത് എലികൾ വരുന്നിടത്തും എലി കുഴിക്കുന്ന സ്ഥലത്തും വച്ചാൽ മതി. എലികൾ പിന്നെ അവിടേക്ക് വരില്ല.
മറ്റൊരു സംഗതി പെർമിറ്റ് ഒയിലാണ്. എലികൾ ഒരുപാടുള്ള സ്ഥലത്ത് പെർമിറ്റ് ഒയിൽ ഒഴിച്ചിടുകയോ പഞ്ഞിയിൽ പെർമിറ്റ് ഓയിൽ മുക്കി വക്കുകയോ ചെയ്താൽ മതി.
Discussion about this post