എറണാകുളം: മലയാളത്തനിമയും കേരളത്തിന്റെ സ്വന്തം ഓണവും വാനോളമെത്തിച്ചുകൊണ്ട് കസവണിഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയർലൈനിന്റെ പുതിയ ബോയിംഗ് 737-8 വിമാനമാണ് മലയാളികളുടെ വസ്ത്രശൈലിയായ കസവിന്റെ മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓണം വാനത്തു നിന്നും പറന്നിറങ്ങിയ പ്രതീതിയിലാണ് ബോയിംഗ് 737-8 ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
വിമാനത്തെ വരവേൽക്കാനായി ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ ജീവനക്കാർ കസവ് വസ്ത്രങ്ങൾ ഉടുത്താണ് എത്തിയത്. വിമാനത്തിന്റെ ചിറകുകൾക്ക് താഴെയും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുമ്പിലും ഓണപ്പൂക്കളവും ഒരുക്കിയിരുന്നു. ബാംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിഞ്ഞാണ് ജീവനക്കാർ സ്വീകരിച്ചത്.
2023 ഒക്‌ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചതിന് ശേഷം 34 പുതിയ വിമാനങ്ങളാണ് എയറ ഇന്ത്യ ഫ്‌ളീറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇ വിമാനങ്ങളിലെല്ലം വിവിധ പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ടെയിൽ ആർട്ടുകൾ ചെയ്തിട്ടുണ്ട്. തമിഴ്‌നാടിന്റെ കാഞ്ചീപുരം, ആന്ധ്രാപ്രദേശിലെ കലംകാരി, മദ്ധ്യപ്രദേശിലെ ചന്ദേരി എന്നിങ്ങനെ പല പ്രദേശങ്ങളെയും ടെയിൽ ആർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേരളത്തിന്റെ കസവ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Discussion about this post