തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി സോഷ്യൽമീഡിയ താരം നാഗസൈരന്ത്രി. ഗൂഗിൾ പേ വഴി പണം അയച്ചാൽ അനുഗ്രഹം നൽകാമെന്നാണ് ഇവരുടെ കമന്റ്. സംഭവത്തിന്റെ സ്‌ക്രീൻഷോട്ടുകൾ അതിവേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.
താനൊരു ആൾദൈവം ആണെന്ന് സ്വയം അവകാശപ്പെടുന്ന വനിതയാണ് ഇവർ. തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആഢംബര കപ്പൽ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആർടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ സ്വയം പ്രമോഷന്റെ ഭാഗമായുള്ള കമന്റ് നാഗസൈരന്ത്രി രേഖപ്പെടുത്തുകയായിരുന്നു.
ഞാൻ ലോകം കണ്ട ലോകത്തിലെ ഒരേയൊരു ഗുരു നാഗ സൈരന്ത്രി ദേവി നിങ്ങൾ സെലിബ്രിറ്റികളോ സാധാരണ മനുഷ്യരോ ആരോ ആവട്ടെ ഇനി നിങ്ങളുടെ തെറ്റുകുറ്റങ്ങളോ എന്തുമായിക്കോട്ടെ അതിൽ നിന്നൊക്കെ മോചനം നേടി ജീവിതവിജയം വേണ്ടവർ സർവ്വതും എന്നിൽ അർപ്പിക്കുക നിങ്ങൾക്ക് ജീവിത വിജയം ഉണ്ടാകും ??
നിങ്ങളുടെ വീടുകളിൽ എന്റെ ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചാൽ നിങ്ങളുടെ വീടും പരിസരവും എല്ലാം എന്റെ മുഖത്തിനെ പോലെ ചൈതന്യം ഐശ്വര്യവും ഉണ്ടാവും.
എന്റെ അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി എനിക്ക് ദക്ഷിണയായി പണം അയച്ചു തരിക.. എനിക്ക് ദക്ഷിണയായി പണം അയച്ചതിന്റെ സ്‌ക്രീൻഷോട്ട് വാട്‌സാപ്പിൽ അയക്കുക അപ്പൊ ലോക ഗുരു നാഗ സൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തരുന്നതാണ്. എന്റെ അനുഗ്രഹം കിട്ടിയവർ ഉയരങ്ങളിൽ എത്തും ലോകം അറിയപ്പെടുകയും ചെയ്യും എന്ന് ലോക ഗുരു നാഗ സൈരന്ത്രി ആത്മാനന്ദ ദേവി നമ- എന്നായിരുന്നു നാഗസൈരന്ത്രിയുടെ കമന്റ്.
Discussion about this post