ന്യൂഡൽഹി: സ്മാർട് ഫോൺ വിപണി കീഴടക്കാൻ പുതിയ ജിയോ ഫോണുമായി മുകേഷ് അംബാനി. ജിയോ ഫോൺ പ്രൈമ 2 എന്ന പേരിലാണ് പുതിയ കുഞ്ഞൻ ഫോൺ വിപണി പിടിക്കാനെത്തുന്നത്. ദീപാവലി സമയത്താകും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഫീച്ചർ ഫോണിന്റെ ലുക്കിലെത്തുന്ന സ്മാർട് ഫോണാണ് ജിയോ ഫോൺ പ്രൈമ 2. ജിയോ ഫോൺ പ്രൈമ 4 ജി ഫോണുകളുടെ നവീകരിച്ച പതിപ്പാണ് ഇത്. 2,799 രൂപയാണ് ഇതിന്റെ വില. 320 ഃ 240 പിക്സൽ റെസല്യൂഷനോട് കൂടിയ 2.4 ഇഞ്ച് വളഞ്ഞ ക്യുവിജിഎ ഡിസ്പ്ലേ ആണ് ഇപയോഗിച്ചിരിക്കുന്നത്.
512 എംബി റാം ആണ് ഫോണിനുള്ളത്. 4 ജിബി ഇന്റേണൽ സ്‌റ്റോറേജ് ഫോണിനുണ്ട്. ക്വാൽകോം പ്രൊസസറാണ് ഫോണിന്റെ പ്രധാന സവിശേഷത. ഇത് ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 128 ജിബി വരെ ഉയർത്താം. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, യൂട്യൂബ് തുടങ്ങി എല്ലാ ആപ്ലിക്കേഷനുകളും ഇതിൽ ഉപയോഗിക്കാം.
ഫോണിനായി പ്രത്യേകം റീചാർജ് പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വെറും 91 രൂപയ്ക്ക് 28 ദിവസത്തെ അൺലിമിറ്റഡ് കോളിംഗും, 100 എംബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നതാണ് ആദ്യത്തെ ഓഫർ.
152 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക്
പ്രതിദിനം അര ജിബി ഡാറ്റ ലഭിക്കും. 895 രൂപയുടെ വാർഷിക പ്ലാനും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 28 ദിവസം കൂടുമ്പോൾ 2 ജിബി ഡാറ്റ വീതം കിട്ടും.
Discussion about this post