തിരുവനന്തപുരം: നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള പ്രണയ ബന്ധത്തെ മമ്മൂട്ടി എതിർത്തിരുന്നതായി നടി മേനക. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. അതേസമയം മോഹൻലാൽ തങ്ങളുടെ ബന്ധത്തെ വളരെയധികം അനുകൂലിച്ചിരുന്നുവെന്നും മേനക പറഞ്ഞു.
മോഹൽ ലാലും സുരേഷ് കുമാറും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അതുകൊണ്ട് ലാലേട്ടൻ തങ്ങളുടെ ബന്ധത്തെ അനുകൂലിച്ചിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ ബന്ധത്തെ എതിർത്തത് മമ്മൂട്ടി ആയിരുന്നു. ഈ കല്യാണം വേണ്ടൈന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞുവെന്നും മേനക കൂട്ടിച്ചേർത്തു.
തന്നോടുള്ള സേന്ഹം കൊണ്ടായിരുന്നു മമ്മൂട്ടി ആ ബന്ധത്തെ എതിർത്തത്. കാരണം താനും സുരേഷും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവർ ആണെന്ന് മമ്മൂട്ടിയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ തനിക്ക് ഈ ബന്ധം ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് മമ്മൂട്ടിയ്ക്ക് നേരത്തെ അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞത് പോലെ വിവാഹത്തിന് ശേഷം തനിക്ക് ചില ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ അതെല്ലാം മാനേജ് ചെയ്തുവെന്നും മേനക വ്യക്തമാക്കി.
Discussion about this post