തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് കപ്പൽ ഭീമൻ. ഇന്നലെ രാത്രിയോടെയാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വലിയ കപ്പൽ എത്തുന്നത്.
മലേഷ്യയിൽ നിന്നാണ് കപ്പൽ എത്തിയത്. ചരക്കുകൾ ഇറക്കിയ ശേഷം രാത്രി തന്നെ കപ്പൽ തിരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിഴിഞ്ഞത്ത് ഇതിന് മുൻപ് എത്തിയിട്ടുള്ള ഏറ്റവും വലിയ കപ്പൽ എംഎസ് സി അന്നയാണ്.
399 മീറ്ററാണ് എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റിന്റെ നീളം. 61.5 മീറ്റർ വീതിയുള്ള ഈ കപ്പലുകൾക്ക് 24,116 ടി ഇ യു കണ്ടെയ്നർ ശേഷിയുണ്ട്. ഭീമൻ കപ്പൽ എത്തിയതോടെ വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മദർ പോർട്ടാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് തന്നെ ഭീമൻ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള ശേഷി തുറമുഖത്തിനുണ്ട്. വരും നാളുകളിലും ഭീമൻ കപ്പലുകളെ വിഴിഞ്ഞം വരവേൽക്കും.
Discussion about this post