എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്‌റ തുടരും. ഒരു വർഷം കൂടിയാണ് ബെഹ്്‌റ എംഡിയായി തുടരുക. കൊച്ചി വാട്ടർ മെട്രോ ഉൾപ്പടെ നിർണ്ണായക ഘട്ടത്തിൽ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയത്.
2021 ഓഗസ്റ്റ് 27നാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. 2024 ഓഗസ്റ്റ് 29 വരെയായിരുന്നു കാലാവധി. ഇതിനിടെയാണ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്.
ഒരു വർഷം കൂടി കാലാവധി നീട്ടണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കാലാവധി നീട്ടിക്കൊണ്ട് ഗതാഗത സെക്രട്ടറി ഉത്തരവിറക്കിയത്. 2025 ഓഗസ്റ്റ് 29 വരെ ബെഹ്‌റ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ആയി തുടരും.
Discussion about this post