ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു.
ഇപ്പോഴത്തെ ജീവിത ശൈലിയും ടെൻഷനും കഴിക്കുന്ന ഭക്ഷണങ്ങളുമെല്ലാം മുടി നരക്കാൻ ഒരു കാരണമാണ്. മുടി നരച്ച് ഒടുവിൽ തല മുഴുവൻ പഞ്ഞി പോലെയാകുമെന്നതും അടുത്ത ആശങ്കക്ക് കാരണമാകുന്നു.
എന്നാൽ, നര മാത്രമല്ല കഠിനമായ മുടി കൊഴിച്ചിൽ, നര, ചർമ രോഗങ്ങൾ, മുട്ടുവേദന, ശരീരവേദന, ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ എന്നിവ എല്ലാം പരിഹരിക്കാൻ ഒരു ലഡു കഴിച്ചാലും മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അങ്ങനെ ഒരു ലഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…
50 ഗ്രാം വീതം ബദാം, മത്തങ്ങ കുരു, ചിയാ സീഡ്, ഫ്ലാക്ക്സീഡ്, സണ്‍ഫ്ലവര്‍ സീഡ്, എള്ള് എന്നീ സാധനങ്ങള്‍ ആണ് ഇതിനായി വേണ്ടത്. ഇതിനൊപ്പം മധുരത്തിന് ആവശ്യമായ ഈത്തപ്പഴവും വേണം.
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ നന്നായി ചൂടാക്കി അതിലേക്ക് ബദാം, മത്തങ്ങ കുരു, ചിയാ സീഡ്, ഫ്ലാക്ക്സീഡ്, സണ്‍ഫ്ലവര്‍ സീഡ്, എള്ള് എന്നിവ ഇട്ട് ചെറിയ ചൂടില്‍ ചൂടാക്കി എടുക്കണം. 15 മിനുട്ട് നേരം വേണം ഇതിങ്ങനെ ചെറു തീയില്‍ ചൂടാക്കാന്‍. ഇത് നന്നായി തണുക്കാന്‍ വക്കുക. തണുത്ത ശേഷം ഇതെല്ലാം മിക്സിയില്‍ പിടിച്ചെടുക്കുക. ഇവ നന്നായി പൊടിഞ്ഞു കഴിഞ്ഞാല്‍ ഇതിലേക്ക് കുരു കളഞ്ഞ ഈന്തപ്പഴം കൂടി ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ലഡു പോലെ കുഴച്ചെടുക്കുക. നനവ് ഇല്ലാത്ത പത്രത്തിൽ ഇത് അടച്ചു വച്ചാൽ അഞ്ച് ദിവസം വരെ ഈ ലഡു കേടാവാതെ ഇരിക്കും.
നല്ല മുടി മുടികൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ദിവസേന മൂന്ന് ലഡു വീതം കഴിച്ചാൽ നല്ലതാണ്. ഇല്ലെങ്കില്‍ ഒരു ദിവസം ഒന്നോ രണ്ടോ എണ്ണം കഴിച്ചാലും മതി.
Discussion about this post