തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെയും പരിസരങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ക്ലിഫ് പരിസരങ്ങളിലും ഇവിടേക്കുള്ള രണ്ട് റോഡുകളിലും അധിക ക്യാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം രൂപയുടെ കരാറിന് ധനവകുപ്പ് അനുമതി നല്‍കി.
സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചു. സെപ്റ്റംബര്‍ 20നകം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
Discussion about this post