ഇന്ന് ഒരു താരത്തിന്‍റെ മൂല്യം അളക്കപ്പെടുന്നത് വിജയ ചിത്രങ്ങള്‍ക്കൊപ്പം താരം എത്ര പ്രതിഫലം വാങ്ങുന്നു എന്നതും അനുസരിച്ചാണ്. ഇത്തരത്തില്‍ നോക്കിയാല്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ താരം. അടുത്തകാലത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അഞ്ഞൂറു കോടി, ആയിരം കോടി ക്ലബ് കണക്കുകള്‍ വച്ച് പല അനുമാനങ്ങള്‍ വന്നേക്കാം.
എന്നാലിതാ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് നടൻ വിജയ്. ഷാരൂഖ് ഖാനെ പിന്നിലാക്കി യാണ് ഈ നേട്ടം. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്. ഇതോടെ ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്.ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.
കോടികൾ പ്രതിഫലം വാങ്ങുന്ന മറ്റ് നടന്മാർ
രജിനികാന്ത്: പ്രതിഫലം 115 കോടി മുതൽ 270 കോടി വരെ.
പ്രഭാസ്: പ്രതിഫലം 100 കോടി മുതൽ 200 കോടി വരെ.
ആമിർ ഖാൻ: പ്രതിഫലം 100 കോടി മുതൽ 275 കോടി വരെ.
സല്‍മാൻഖാൻ: പ്രതിഫലം 100 കോടി മുതൽ 150 കോടി വരെ.
കമൽഹാസൻ: പ്രതിഫലം 100 കോടി മുതൽ 150 കോടി വരെ.
അല്ലു അർജുൻ: പ്രതിഫലം 100 കോടി മുതൽ 125 കോടി വരെ.
അക്ഷയ് കുമാർ: പ്രതിഫലം 60 കോടി മുതൽ 145 കോടിവരെ.
അജിത്കുമാർ: പ്രതിഫലം 105 കോടി മുതൽ 165 കോടി വരെ.
Discussion about this post