നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് നാം തിരഞ്ഞ് പോകാറുള്ളത്. എന്നാൽ ഇതിൽ പലതും ഗുണം ചെയ്യാറില്ല. മാത്രവുമല്ല മുടിയുടെ ആരോഗ്യത്തെ പ്രതിലൂകമായി ബാധിക്കാറുമുണ്ട്. എന്നാൽ ഇതിൽ നിരാശപ്പെടേണ്ട. ഉലുവയും കറ്റാർവാഴയും കൊണ്ടുള്ള ഈ പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ.
കറ്റാർവാഴ, ഉലുവ, തിപ്പള്ളി, ഉള്ളി നീര് എന്നിവയാണ് ഈ പാക്കിനായി ആവശ്യമുള്ളത്. ആദ്യം ഒരു തണ്ട് കറ്റാർവാഴയെടുത്ത് അത് രണ്ടായി പിളർക്കുക. ശേഷം ഇതിലേക്ക് ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ ഒരു പാത്രത്തിൽ ഇട്ട് അടച്ചുവയ്ക്കുക. പിറ്റേന്ന് ഉലുവ നന്നായി കുതിർന്നിരിക്കും. ഇനി കറ്റാർവാഴയും ഉലുവയും കൂടി നന്നായി അരച്ചെടുക്കാം.
പിന്നീട് ഒരു ഇരുമ്പുചട്ടിയെടുക്കുക. ശേഷം ഇതിലേക്ക് തിപ്പള്ളി ചേർത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് അരച്ച് ചേർത്ത മിശ്രിതവും ചേർക്കണം. രണ്ടും നന്നായി യോജിപ്പിച്ച ശേഷം ഒരു പാത്രത്തിൽ ഇട്ട് ഒരു ദിവസം മുഴുവനും സൂക്ഷിക്കാം.
പിറ്റേന്ന് ഇതിലേക്ക് ആവശ്യത്തിന് ഉള്ളി നീര് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് നന്നായി തലയിൽ തേയ്ക്കാം. മുടിയിലും തലയോട്ടിയിലും ഇത് തേയ്ക്കണം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ നന്നായി കഴുകി കളയാം. നീരിറക്കം ഉണ്ടാകുന്നവർ അര മണിക്കൂർ നേരം പാക്ക് തലയിൽ വച്ചിരുന്നാൽ മതിയാകും.
Discussion about this post