കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോലാന്കിയ്ക്ക് ഹാര്‍ദിക് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഉപയോഗിയ്ക്കുകയാണെന്ന് ആരോപിയ്ക്കുന്നു.
ഇത് തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷം കോണ്‍ഗ്ര് അധികാരത്തിലെത്തില്ലെന്നും ഹാര്‍ദിക് മുന്നറിയിപ്പ് നല്കുന്നു. സൂറത്ത് ജയിലില്‍ കഴിയുന്ന ഹാര്‍ദിക് പട്ടേല്‍ എഴുതിയ കത്ത് ഹാര്‍ദികിന്റെ അഭിഭാഷകനാണ പുറത്ത് വിട്ടത്.
ഞാനീ കത്ത് എഴുതുന്നത് നിങ്ങളുടെ പാര്‍ട്ടി പട്ടേല്‍ സമുദായത്തെയും സമരനേതാക്കളെയും പാര്‍ട്ടിയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നറഞ്ഞിട്ടാണ്. ഗുജറാത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചത് പട്ടേല്‍ സമുദായത്തിന്റെ സമരം കൊണ്ടുമാത്രമാണ്. പക്ഷേ നിങ്ങളുടെ പാര്‍ട്ടി ഞങ്ങള്‍ക്കു വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
ഞങ്ങളുടെ സമുദായത്തിന്റെ പേര് ഉപയോഗിച്ചുള്ള ആ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുകയാണ്. കഴിഞ്ഞ 21 വര്‍ഷമായി കോണ്‍ഗ്രസിന് ഗുജറാത്തില്‍ ഭരണമില്ല. ഈ രാഷ്ട്രീയം തുടരുകയാണെങ്കില്‍ അടുത്ത 25 വര്‍ഷം നിങ്ങള്‍ക്ക് ഭരണം പിടിച്ചെടുക്കാന്‍ കഴിയില്ല- ഹാര്‍ദിക് പറയുന്നു.
ബി.ജെ.പിയുമായി അടുപ്പമില്ലെന്നും അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ടു ചെയ്യും എന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത് തെറ്റാണെന്നും വേണ്ടി വന്നാല്‍ മറ്റ് വഴിയാലോചിക്കുമെന്നും ഹാര്‍ദിക് തന്റെ കത്തില്‍ പറയുന്നു.
Discussion about this post