തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ തീവണ്ടിയാത്രികർക്ക് ഓണ സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് എൽഎച്ച്ബി ( ലിങ്ക് ഫോഫ്മാൻ ബുഷ് ) കോച്ചുകൾ അനുവദിച്ചു. ഈ മാസം തന്നെ പുതിയ കോച്ചുകൾ സർവ്വീസുകളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കോച്ചുകൾ ആണ് എൽഎച്ച്ബി കോച്ചുകൾ. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള ജനശതാബ്ദി സർവ്വീസിൽ ഈ മാസം 29 മുതലാകും കോച്ചുകൾ ഉണ്ടാകുക. 30 മുതൽ കണ്ണൂരിൽ നിന്നുള്ള സർവ്വീസിലും കോച്ചുകൾ ഉണ്ടാകും. ഇതോടെ യാത്രയ്ക്കായി ഈ ട്രെയിനിനെ ആശ്രയിക്കുന്ന പതിവ് യാത്രികർക്ക് വലിയ ആശ്വാസം ആയിരിക്കുകയാണ്.
നിലവിൽ ഇരു തീവണ്ടികളിലെയും കോച്ചുകൾക്ക് വലിയ കാലപ്പഴക്കം ഉണ്ട്. അതിനാൽ ഇവ മാറ്റി പുതിയവ സ്ഥാപിക്കാൻ ശക്തമായ ആവശ്യമാണ് ആളുകളിൽ നിന്നും ഉയർന്നിരുന്നത്. ഈ ആവശ്യം പരിഗണിച്ചാണ് റെയിൽവേ പുതിയ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.
Discussion about this post