കോട്ടയം:ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ്ഈ തവണ വള്ളംകളി. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒമ്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.
വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.പതിവ് തെറ്റാതെ പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.ജലമേള നടക്കുന്നതിനാൽ പത്തനംതിട്ട ജില്ലക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എ ബാച്ചിലും ബി ബാച്ചിലും ഒന്നാംസ്ഥാനം നേടുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി ഉച്ചയ്ക്ക് 1.30-ന് സത്രം പവലിയനിൽ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷതവഹിക്കും. ജലഘോഷയാത്ര കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനംചെയ്യും.
Discussion about this post