തൃശൂർ: തൃശ്ശൂർ സ്വരാജ് റൗണ്ടിനെ പുലിമടയാക്കാന്‍ ഇന്ന് പുലികളിറങ്ങും.ഏഴു സംഘങ്ങളിലായി 350ലേറെ പുലികളാണ് ഇന്ന് നഗരത്തില്‍ ഇറങ്ങുക. പാട്ടുരായ്ക്കല്‍ സംഘമായിരിക്കും പുലിക്കളിയിൽ ആദ്യം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക.
പുലിക്കളിയുടെ ഭാഗമായി ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. സ്വരാജ് റൗണ്ടലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
പുലിക്കളിയുടെ ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്. ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘങ്ങൾ പുലിമടകളിൽ നിന്നും ഇറങ്ങും. വൈകിട്ട് 5 ന് നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെ ഫ്ളാഗ് ഓഫ് നടക്കും. ഇതിന് പിന്നാലെയാണ് ഓരോ സംഘങ്ങളായി സ്വരാജ് റൗണ്ടിലേക്കെത്തുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക.
Discussion about this post