പാലക്കാട്: ഉംറയ്ക്ക് പോകുന്ന ചിത്രങ്ങൾ പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ.പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രങ്ങൾ പങ്കുവച്ചത്.
വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. നേരത്തെ എംഎൽഎയ്ക്കെതിരെ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തത് പക്വത കുറവും ധിക്കാരവും കൊണ്ടാണെന്ന് ജില്ലാ കൗണ്‍സിലിൽ വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post