കൊല്ലം: മകളെ അജ്മൽ കുടുക്കിയതാണെന്ന് മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ അമ്മ. ശ്രീക്കുട്ടി മദ്യപിക്കാറില്ലെന്നും, സംഭവത്തിൽ ശ്രീക്കുട്ടിയുടെ ഭർത്താവ് സോണിയുടെ പങ്ക് അന്വേഷിക്കണമെന്നും അമ്മ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് ആയിരുന്നു അമ്മയുടെ പ്രതികരണം.
ശ്രീക്കുട്ടി മദ്യപിക്കാറില്ല. അജ്മൽ ബോധപൂർവ്വം കുടുക്കിയത് ആകാനാണ് സാദ്ധ്യത. സംഭവത്തിൽ ശ്രീക്കുട്ടിയുടെ ഭർത്താവ് സോണിയയുടെ പങ്ക് അന്വേഷിക്കണം. മകളുടെ സ്വർണ്ണാഭരണങ്ങളും വാഹനങ്ങളും അജ്മൽ കൈക്കലാക്കിയിരിക്കുകയാണ്. ബാങ്കിലുള്ള പണവും അജ്മലിന്റെ കൈവശം ആണ്. സോണിയും അജ്മലും ചേർന്ന് വൈരാഗ്യത്തിന്റെ പുറത്ത് ശ്രീക്കുട്ടിയെ കേസിൽ കുടുക്കിയത് ആണെന്നും അമ്മ പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനത്തിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ഇരുവർക്കും അറിയാമായിരുന്നു. അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ ഇൻഷൂറൻസ് ഓൺലൈനായി പുതുക്കിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post