എറണാകുളം: തെലുങ്ക് സിനിമാ ആരാധകർക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള നടൻ ആരെന്ന് വ്യക്തമാക്കി നടി ശ്രിയ രമേഷ്. തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ വളരെ കംഫർട്ട് ആയി തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം.
നിരവധി തെലുങ്ക് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ വളരെ കംഫർട്ടാണ്. മലയാളത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം സിനിമ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിൽ അതിയായ സന്തോഷവും ഉണ്ട്. ഫഹദ് ഫാസിലിനെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. അതിനൊരു കാരണവും ഉണ്ട്.
തെലുങ്ക് ആരാധകർക്ക് മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും ഏറെയിഷ്ടം ഫഹദ് ഫാസിലിനെ ആണ്. തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ പോകുമ്പോൾ ഭൂരിഭാഗം ആളുകളും ചോദിക്കുക ഫഹദ് ഫാസിലിനെ ആണ്. അത്രയ്ക്കും ആരാധകരാണ് ഫഹദിന് ഉള്ളതെന്നും നടി പറഞ്ഞു.
ആദ്യം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഭയം ഉണ്ടായിരുന്നു. എന്നാൽ ഭർത്താവും കസിൻസുമെല്ലാം പൂർണ പിന്തുണ നൽകി. താരങ്ങളും വലിയ പിന്തുണയായിരുന്നു തനിക്ക് നൽകിയത് എന്നും ശ്രിയ കൂട്ടിച്ചേർത്തു.
Discussion about this post