എറണാകുളം: മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ പറവൂരിലെ കരിമാളൂരിൽ ആണ് കവിയൂർ പൊന്നമ്മയുടെ താമസം. പ്രായമായതിനെ തുടർന്ന് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് കവിയൂർ പൊന്നമ്മ. ഇന്ന് രാവിലെയോടെ ആരോഗ്യനില വളരെ മോശമായി. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് സിനിമാ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം. ഏക മകൾ ബിന്ദു വിദേശത്താണ്.
Discussion about this post