ഇസ്ലാമാബാദ്; ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ നിലപാടിലാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം വിജയിച്ച് കേന്ദ്രഭരണപ്രദേശത്ത് അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് ഖവാജ ആസിഫ് പറഞ്ഞു.
സഖ്യം ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ഉം 35 എയും പുനഃസ്ഥാപിക്കുന്നതിന് പാകിസ്ഥാനും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും ഒരേ ചിന്താഗതിയിലാണെന്ന് പാക് മന്ത്രി പറയുന്നു.
ഇത്കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേർന്ന് കശ്മീർ വിഷയങ്ങൾ ചർച്ച ചെയ്യാനും പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ഈ ആശയം മുന്നോട്ട് വച്ചത്.സമാധാന ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന തരത്തിൽ പാക് പ്രധാനമന്ത്രി ഈയടുത്തിടെ പ്രതികരിച്ചിരുന്നുഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള എന്റെ സന്ദേശം ഇതാണ്. കശ്മീർ പോലുള്ള വളരെ തന്ത്രപധാനമായ വിഷയങ്ങൾ സമാധാന ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണ്,’ ഷഹബാസ് ഷെരീഫ് പറഞ്ഞു.
Discussion about this post