ന്യൂഡൽഹി; ജമ്മുകശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഭീകരഗ്രൂപ്പുകളിൽ നിന്ന് ഇന്ത്യ നേരിടുന്നത് വലിയ ഭീഷണിയെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകൾ രാജ്യത്തിനുള്ളിൽ തന്നെയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീരിലും പരിസരത്തും സജീവമായ ISIL (ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കിൽ ISIS) അല്ലെങ്കിൽ AQ- ലിങ്ക്ഡ് ഗ്രൂപ്പുകളിൽ (അൽ ഖ്വയ്ദ) നിന്നുള്ള ‘വ്യത്യസ്തമായ’ ഭീകര ഭീഷണികളാണ് രാജ്യം നേരിടുന്നതെന്നും എഫ്എടിഎഫ്് കൂട്ടിച്ചേർത്തു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാമ്പത്തിക കുറ്റവാളികളെന്ന് സംശയിക്കുന്നവരിൽ നിന്ന് 9.3 ബില്യൺ യൂറോ (10.4 ബില്യൺ ഡോളർ) മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെയും ഇന്ത്യ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എഫ്എടിഎഫ് വ്യക്തമാക്കി
ഇത് കൂടാതെ ഇടതുപക്ഷ തീവ്രവാദഗ്രൂപ്പുകൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകി. ഈ ഗ്രൂപ്പുകൾ ചില സ്ഥലങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം കാരണം ഇന്ത്യയിൽ അത്തരം സാഹസം ഏതാണ്ട് അസാധ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.ഇന്ത്യയ്ക്കെതിരായ രഹസ്യ ആക്രമണം പോലും ആഗോള സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post