തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.
കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും.
അതേസമയം, മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. നിപ രോഗം സ്ഥിരീകിരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിൽ 267 പേരാണുള്ളത്. ഇതിൽ പരിശോധിച്ച 37 സാമ്പിളുകൾ നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മറ്റുള്ളവരുടെ സാമ്പിളുകൾ ഉടൻ തന്നെ പരിശോധിക്കും. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരനും ഇന്നലെ എംപോക്‌സ് സ്ഥരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം പരിശോധനയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. എംപോകീസ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് ഉള്ളത്. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post