എറണാകുളം: ഭ്രമയുഗത്തിന് ശേഷം വീണ്ടും വില്ലൻ വേഷത്തിൽ ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടി. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി വില്ലൻവേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് വിവരം. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്താണ് ജിതിൻ കെ ജോസ്.
മമ്മൂട്ടി കമ്പനിയാണ് പുതിയ ചിത്രം നിർമ്മിയ്ക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം നടൻ വിനായകനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ക്രൈം തില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ നാഗർകോവിലിൽ ആരംഭിക്കുമെന്നാണ് സൂചന. രണ്ട് ആഴ്ചയ്ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടിയും എത്തും.
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിഗ് ബി, ബെസ്റ്റ് ആക്ടർ, പട തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
റോബിൻ വർഗ്ഗീസ് രാജ് ആണ് പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണ എന്നാണ് വിവരം. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം എന്നും വിവരമുണ്ട്.
Discussion about this post