അനേകം അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ജീവലോകം. ഞെട്ടിപ്പോവുന്ന തരത്തിലുള്ള പ്രത്യേകതകൾ ഉള്ളതാണ് ഓരോ ജീവികളും. നമ്മുടെ ഈ ഭൂലോകത്ത് അത്തരത്തിൽ വളരെ പ്രത്യേകതയോടെ ജീവിക്കുന്ന കുറച്ച് ജീവികളെ പരിചയപ്പെട്ടാലോ? ഇവയുടെ പ്രത്യേകത ഇവയ്ക്ക് ആർക്കും തലച്ചോറില്ല എന്നതാണ്. തലച്ചോറില്ലാത്ത മിക്ക ജീവികളും കടൽജീവികളാണ്
സ്‌പോഞ്ചുകൾ
പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് സ്‌പോഞ്ചുകൾ. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്.കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവയ്ക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജ്ജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.
ജെല്ലിഫിഷ്
മസ്തിഷ്‌കമില്ലാത്ത മറ്റൊരു ജീവിയാണ് ജെല്ലിഫിഷ് ഇവയുടെ ശരീരത്തിലുടനീളമുള്ള ന്യൂറോണുകളാണ് വിവിധ സിഗ്നലുകൾ അയക്കുന്നത്. തലച്ചോർ മാത്രമല്ല ശ്വാസകോശമോ ഹൃദയമോ ഇവയ്ക്കില്ല. ചർമ്മത്തിലൂടെ നേരിട്ടാണ് ഇവ ഓക്‌സിജൻ ആഗിരണം ചെയ്യുന്നത്.
കടൽ അനിമോണുകൾ
സസ്യങ്ങളുടെ രൂപസാദൃശ്യമെങ്കിലും അസ്സൽ ഒരു കടൽജീവി. ഇവയ്ക്ക് തലച്ചോറില്ലെങ്കിലും ആകൃതിമാറ്റാനുള്ള കഴിവുണ്ട്. ജെല്ലിഫിഷുകളെപ്പോലെ, പവിഴപ്പുറ്റുകളും കടൽ അനിമോണുകളും ഹൈഡ്രാസും ഉൾപ്പെടെയുള്ള സിനിഡാറിയൻമാർക്ക് കേന്ദ്രീകൃത മസ്തിഷ്‌കമില്ല. അവരുടെ വികേന്ദ്രീകൃത നാഡീവ്യൂഹം അവരുടെ ചുറ്റുപാടുകളോട് സംവേദനം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും സഹായിക്കുന്നു.
കടൽകുക്കുമ്പർ
കടൽവെള്ളരിയെന്ന് അറിയപ്പെടുന്ന ഇവ ഒരു ഭക്ഷ്യവസ്തുവല്ലെന്ന് അതറിയുക. മനുഷ്യരെ അന്ധന്മാരാക്കാൻ പോലും കഴിവുള്ള ഹോളാത്തൂറിൻ എന്ന വിഷ പദാർത്ഥം വഹിക്കുന്ന ഇവയ്ക്ക് പക്ഷേ തലച്ചോർ ഇല്ല.
നക്ഷത്രമത്സ്യം
തലച്ചോർപോയിട്ട് രക്തം പോലുമില്ലാത്ത ജീവിയാണ് ഇത്. താമസം കടലിലാണെങ്കിലും ഇവയ്ക്ക് നീന്താനുള്ള കഴിവില്ല. മുഴുവൻ സമയവും സമുദ്രത്തിന്റെ അടിത്തട്ടിൽ ചെലവഴിക്കുന്നു.
കടൽലില്ലി-സീ ലില്ലി
കാണാൻ ഏറെ ഭംഗിയുള്ള ഇവയ്ക്കും തലച്ചോർ ഇല്ല.
ഹൈഡ്രാസ്
ഒന്നിലധികം ടെന്റക്കിളുകളുള്ള ഫ്‌ലോട്ടിംഗ് ട്യൂബുകളോട് സാമ്യമുള്ള ഈ ചെറിയ ശുദ്ധജല ജീവികൾ സിനിഡാരിയ ജനുസ്സിൽ പെടുന്നു. ഒരു നാഡീ ശൃംഖല ഉണ്ടായിരുന്നിട്ടും, അവ ഒരു മസ്തിഷ്‌കമില്ലാതെ ജീവിക്കുന്നു.
Discussion about this post