കൊല്ലം: സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തുന്നതിന് മുൻപ് ശ്രീക്കുട്ടിയും അജ്മലും എംഎഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ്. പ്രതികൾക്ക് വേണ്ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പോലീസിന്റെ ആവശ്യപ്രകാരം പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഇരുവരും താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും മദ്യക്കുപ്പികളും എംഎഡിഎംഎ ഉപയോഗിച്ച ടിഷ്യൂ പേപ്പറും കണ്ടെത്തിയിരുന്നു. ഇതോടെയാണ് അപകടത്തിന് മുൻപ് ഇരുവരും ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി പോലീസിന് വ്യക്തമായത്. ഇരുവരും ലഹരിയ്ക്ക് അടിമകളാണെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടാകുന്നതിന് തലേന്നാണ് അജ്മലും ശ്രീക്കുട്ടിയും മുറിയെടുത്തത്. രാസ ലഹരി ഉപയോഗിക്കാൻ അടിയ്ക്കടി ഇരുവരും ഹോട്ടലിൽ മുറിയെടുക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്.
ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡി അപക്ഷ നൽകിയത്. ഞായറാഴ്ചവരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ വാങ്ങിയ ഇരു പ്രതികളുമായി പോലീസ് അപകടസ്ഥലത്ത് തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാൽ ശക്താന ജനരോഷത്തെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കാൻ പോലീസിന് കഴിഞ്ഞില്ല.
Discussion about this post