കൊല്ലം: അന്തരിച്ച പ്രശ്ത നടി കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടനും എംഎൽഎയുമായ എം മുകേഷ്. തന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷ് പറഞ്ഞു.
എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമമെന്നും മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കവിയൂര്‍ പൊന്നമ്മ പൊതുദര്‍ശനം നാളെ രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിലാണ് സംസ്‌കാരം.
എഴുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കുടുംബിനി ,ശ്രീരാമ പട്ടാഭിഷേകം, മറിയക്കുട്ടി തുടങ്ങിയവ ആദ്യകാല ചിത്രങ്ങള്‍ .നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി . 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം.
അന്‍പതോളം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും അമ്മയും മകനുമായി അഭിനയിച്ചു. നടന്‍ തിലകന്റെ കൂടെയും അനായാസമായി അഭിനയിക്കാന്‍ സാധിക്കുന്നു. കവിയൂര്‍ പൊന്നമ്മയുടെ മകനായും (പെരിയാര്‍) സഹോദരനായും (തനിയാവര്‍ത്തനം) ഭര്‍ത്താവായും (സന്ദേശം, ജാതകം, കിരീടം, ചെങ്കോല്‍, കുടുംബവിശേഷം, സന്താനഗോപാലം) തിലകന്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post