തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ജനാർദ്ദനൻ. എല്ലാവരും തന്നെ തനിച്ചാക്കി യാത്രയാവുകയാണ്. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നുവെങ്കിലും പോകാൻ പറ്റിയില്ലല്ലെന്നും ജനാർദ്ദനൻ പറഞ്ഞു.
എൻ്റെ സ്കൂൾ കാലഘട്ടം മുതൽ എനിക്ക് ചേച്ചിയെ അറിയാം. വളരെ നേരത്തെ തന്നെ ചേച്ചി നാടകത്തിൽ എത്തിയിരുന്നു. എന്റെ സഹോദരനൊപ്പം ചേച്ചി നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ചേച്ചിയെ അറിയാവുന്നത്.
പിന്നീട് ഞാൻ സിനിമയിൽ വന്നശേഷം അടുത്ത കുടുംബങ്ങളെപ്പോലെയായിരുന്നു. ഇടയ്ക്കിടെ കാണും. ചേച്ചിയുടെ വിയോ ഗത്തിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്. പക്ഷെ എന്ത് ചെയ്യാനാണ്… നമ്മുടെ ആയുസിനെ പറ്റി നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നു. പക്ഷെ പോകാൻ പറ്റിയില്ല. ഈ അടുത്ത കാലത്തായി വളരെ അടുത്ത ആളുകളെല്ലാം പോവുകയാണ്. സുകുമാരിയമ്മയൊക്കെ പോയി.
അതാണ് ഒരു ദുഖം. ഞങ്ങൾ എല്ലാവരും വലിയ പ്രായവ്യത്യാസമില്ലാത്തവരാണല്ലോ… അതുകൊണ്ട് ഇങ്ങനെ മരണ വാർത്ത കേൾക്കുമ്പോൾ എല്ലാവരും എന്നെ തനിച്ചാക്കി പോകുന്നപോലെയാണ് തോന്നുന്നത്. വളരെ വിഷമമുണ്ട്. പ്രാർത്ഥിക്കാൻ അല്ലേ പറ്റുകയുള്ളു…’- ജനാർദ്ദനൻ കൂട്ടിച്ചേര്‍ത്തു.
Discussion about this post