എത്ര സൂക്ഷിച്ച് ഉപയോഗിച്ചാലും വൈദ്യുതിബിൽ കുറയുന്നില്ലെന്ന പരാതിയാണല്ലേ നമ്മൾക്ക്. ശരാശരി 1000-2000 രൂപവെര സാധാരണക്കാർ ഇന്ന് വൈദ്യുതിയ്ക്ക് ചെലവാക്കേണ്ടി വരുന്നു. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചു.
എന്നാൽ നമ്മുടെ ബില്ലിനൊപ്പം അയൽക്കാരന്റെ കൂടെ ബിൽ വർഷങ്ങളോളം അടയ്ക്കുന്നത് ഓർത്തുനോക്കൂ. സ്വന്തം ബിൽ തന്നെ അടയ്ക്കാൻ പറ്റുന്നില്ല. അപ്പോഴാ മറ്റൊരാളുടെ കൂടെ എന്ന് ചിന്തിക്കാൻ വരട്ടെ.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പട്ടണമായ വാകാവില്ലെയിൽ നിന്നുള്ള ഒരു മനുഷ്യൻ കഴിഞ്ഞ 18 വർഷമായി തൻറെ അയൽവാസിയുടെ വൈദ്യുതി ബില്ലു കൂടി അറിയാതെ അടച്ച സംഭവമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.
പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി (ജഏ&ഋ) ഉപഭോക്താവായ കെൻ വിൽസണാണ് കഴിഞ്ഞ 18 വർഷമായി പറ്റിക്കപ്പെട്ടുകൊണ്ടിരുന്നത്. വൻതുക ബിൽ വരുന്നതിനാൽ എപ്പോഴും വൈദ്യുതി ഉപയോഗം മിതമാക്കാൻ ശ്രമിച്ചെങ്കിലും ബില്ലിൽ കുറവ് വരുത്താൻ സാധിച്ചില്ല. ഒടുവിൽ വൈദ്യുതി ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി അദ്ദേഹം ഒരു ഉപകരണം വാങ്ങി. അപ്പോഴാണ് ബ്രേക്കർ ഓഫായിരിക്കുമ്പോഴും തൻറെ മീറ്റർ പ്രവർത്തിക്കുന്നത് അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടത്. വിൽസൺ ഈ പ്രശ്‌നത്തെക്കുറിച്ച് പിജിആൻഇയെ അറിയുകയും വിദഗ്ധ പരിശോധനകൾക്കായി ഒരു ഉദ്യോഗസ്ഥനായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കമ്പനിയുടെ പ്രാഥമിക അന്വേഷണത്തിൽ ഉപഭോക്താവിൻറെ അപ്പാർട്ട്‌മെൻറ് മീറ്റർ നമ്പർ മറ്റൊരു അപ്പാർട്ട്‌മെൻറിലേക്ക് ബിൽ ചെയ്യുന്നതായി കണ്ടെത്തി. ഒന്നും രണ്ടും വർഷമല്ല, 2009 മുതൽ ഈ പിഴവ് സംഭവിച്ചിരുന്നു. ഏതായാലും കമ്പനി തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവിന് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Discussion about this post