പാലക്കാട്; പത്തുവയസുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. പാലക്കാട് കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെ ആണ് കാണാതായത്. കുട്ടി പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.അമ്മ വഴക്ക് പറഞ്ഞിതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു
ഇതിനിടെ മകൻ വീട്ടിൽ നിന്നും പോയതിന്റെ കാരണം വിശദീകരിച്ച് അച്ഛൻ ഷൺമുഖൻ രംഗത്തെത്തി. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിനാണ് മകൻ വീട് വിട്ട് പോയതെന്നാണ് പിതാവിന്റെ ഭാഷ്യം.വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകൻ പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചു. മുടി വെട്ടാത്തതിന് അച്ഛൻ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കിൽ എഴുതിയത്. വണ്ടി കവലയിൽ വെക്കാമെന്നും അമ്മയുടെ ബാഗിൽ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛൻ ഷൺമുഖൻ വ്യക്തമാക്കി.
Discussion about this post