ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാങ്കേതികവിദ്യാ രംഗത്ത് വളരുന്നതിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.സാങ്കേതികവിദ്യ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്നും ഈ ദിശയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ടെക് ഭീമന്മാരെ ആഹ്വാനം ചെയ്‌തെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വിപുലമാക്കാൻ മോദി ആവശ്യപ്പെട്ടതായി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകരിച്ച് ഇന്ത്യക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രധാനമന്ത്രി പറഞ്ഞു. അത് രാജ്യത്തെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.
‘ഇത് ഡിജിറ്റൽ ഇന്ത്യ ദർശനമാണ്. ഇന്ത്യയിൽ ഗൂഗിൾ ഉത്പന്നങ്ങളുടെ ഡിസൈനിംഗും നിർമ്മാണവും തുടരാൻ പ്രധാനമന്ത്രി മോദി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ച പിക്സൽ ഫോണുകൾ ഉള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എഐക്ക് ഇന്ത്യയ്ക്കും ജനങ്ങൾക്കും ജനങ്ങൾക്ക് പ്രയോജനകരമാക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയിൽ വിപ്ലവം സൃഷ്ടിക്കാൻ ഉതകുന്ന ആപ്ലിക്കേഷനുകൾ നിർമിക്കാൻ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മാറ്റത്തിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനങ്ങളുടെ വികസനത്തിനും എഐ സാധ്യതകൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സുന്ദർ പിച്ചൈ വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ടെക്ഭീമൻമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുൻനിര ടെക്ക് സിഇഒമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിക്ഷേപത്തിന് തയ്യാറെന്ന് ടെക് ഭീമൻമാർ അറിയിച്ചത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എൻവീഡിയ സി.ഇ.ഒ ജെൻസെൻ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്‌സ്, ബയോടെക്‌നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post