റിയാദ് : ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു. ആങ്കർ കമ്പനിയുടെ ചില പവർ ബാങ്ക് ആണ് സൗദി വാണിജ്യ മന്ത്രാലയം പിൻവലിച്ചത്. മാഗ്നറ്റിക് ബാറ്ററികൾ ഉൾപ്പെട്ടവയാണ് വിപണിയിൽ നിന്ന് പിൻവലിക്കാനാണ് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയത്.
വലിയ അളവിൽ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ആങ്കർ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഈ കമ്പനിയിടെ പവർ ബാങ്ക് കൂടുതലായി ഹീറ്റാവുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കമ്പനിയുമായി ബന്ധപ്പെട്ട്, ഈ ഉൽപ്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉൽപ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.











Discussion about this post