ഇസ്ലാമാബാദ്: ഒരേ സമയം സ്വാതന്ത്രം ലഭിച്ച രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും.ഇന്ന് ഭാരതം അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നായാണ്. ചന്ദ്രനിലേക്ക് അടുത്ത് തന്നെ ആളെ കയറ്റി വിടാനുള്ള കാര്യങ്ങളുമായി ഭാരതം മുന്നോട്ട് പോകുമ്പോൾ, സൗദി അറേബ്യയിലേക്ക് ഉംറയുടെ മറവിൽ പിച്ചക്കാരെ കയറ്റി വിട്ടതിന് തെറി മേടിക്കുകയാണ് പാകിസ്താൻ.
മതപരമായ തീർത്ഥാടനത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്ന് രാജ്യത്ത് എത്തുന്ന യാചകരുടെ എണ്ണം വർധിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. ഈ സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഈ “പിച്ച” സാഹചര്യത്തിൽ പ്രേത്യേക ‘ഉംറ നിയമം’ അവതരിപ്പിക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം നിര്ബന്ധിതമാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ആത്മീയ തീർത്ഥാടനത്തിന്റെ ഭാഗമായ ഉംറ വിസയിൽ പാകിസ്താനിൽ നിന്നും സൗദി അറേബ്യയിലെത്തുന്നവരിൽ വലിയ വിഭാഗം ആളുകളും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. കണക്കുകൾ അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന യാചകരിൽ 90 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ് എന്നാണ് ഞെട്ടിക്കുന്ന വസ്തുത.
മതപരമായ തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് യാചകർ യാത്ര ചെയ്യുന്നത് തടയാനുള്ള വഴികൾ കണ്ടെത്താൻ പാകിസ്താൻ സർക്കാരിനോട് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാകാതിരുന്നാൽ ശക്തമായ നടപടികൾ സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2024-ൽ ആണ് വിക്ഷേപണത്തിനൊരുങ്ങുന്നത് , അതിൽ മൂന്ന് ബഹിരാകാശയാത്രികർ ആണ് ഉൾപ്പെട്ടിരിക്കുന്നത്. മൂന്ന് ബഹിരാകാശയാത്രികരുടെ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും പിന്നീട് അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും.
Discussion about this post