കൊച്ചി: ഇഎംഎസിനെയും പിവി അൻവറിനെയും തമ്മിൽ താരതമ്യപ്പെടുത്താനാവില്ലെന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വാദത്തിനെ പൊളിച്ചടുക്കി മുതിർന്ന എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ടിജി മോഹൻദാസ്. മുൻമുഖ്യമമന്ത്രി ഇഎംഎസിനെയും പിവി അൻവർ എംഎൽഎയെയും തമ്മിൽ താരതമ്യപ്പെടുത്താമെന്ന് പറഞ്ഞ ടിജി, അക്കാലത്ത് ചെയ്യാവുന്ന അഴിമതികളെല്ലാം ചെയ്ത ആളാണ് ഇഎംഎസ് എന്ന് കുറ്റപ്പെടുത്തി. ഒന്നാം ഇഎംഎസ് സർക്കാരിന്റെയും രണ്ടാം ഇഎംഎസ് സർക്കാരിന്റെയും അഴിമതികൾ അക്കമിട്ട് നിരത്തിയാണ് വിമർശനം.
ആന്ധ്രാഅരി കുംഭകോണം ജസ്റ്റിസ് പി.ടി രാമൻനായരെ കൊണ്ട് അന്വേഷിപ്പിച്ച് അഴിമതിനടന്നുവെന്ന ആ റിപ്പോർട്ട് അംഗീകരിക്കാത്ത ആളാണ് ഇഎംഎസ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അൻവർ കൊലപാതകിയാണ്,കാട്ടുകള്ളനാണ് എന്നൊക്കെ പറയുന്നവർ ഇഎംഎസിന്റെ പോലീസ് എത്രപേരെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് അദ്ദേഹം ചോദിച്ചു. അത്ര വലിയ അക്രമമൊന്നും പിണറായി വിജയൻപോലും ചെയ്തിട്ടില്ലെന്ന് ടിജി മോഹൻദാസ് പറയുന്നു.
ഇഎംഎസിന്റെ കാലത്ത് വെടികൊണ്ട് മരിച്ച ആളുകൾ അനവധിയാണ്. ലോകത്ത് തൊഴിലാളി വർഗപാർട്ടി, തൊഴിലാളികളെ വെടിവച്ച് കൊന്നിട്ടുണ്ടെങ്കിൽ അത് ഇഎംഎസ് ആണെന്ന് ടിജി കുറ്റപ്പെടുത്തി. ചന്ദനതോപ്പിൽ രണ്ട് തൊഴിലാളികളെ വെടിവച്ച് കൊന്നാണ് ഇഎംഎസിന്റെ ഉദ്ഘാടനം. അതിന് ശേഷം വിമോചനസമരകാലത്തും അങ്കമാലിവെടിവയ്പ്പുമെല്ലാം സംഭവിച്ചു. ഇതൊക്കെ ചെയ്ത ആളാണ് ഇഎംഎസ്. അത് കൊണ്ട് ഇഎംഎസും പിവി അൻവറും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ടിജി ചൂണ്ടിക്കാട്ടി.
ഇരുവരെയും താരതമ്യം ചെയ്യണം. അൻവർമാരെ ഉണ്ടാക്കാൻ,കേരളരാഷ്ട്രീയത്തിൽ അൻവർമാർക്ക് ഒരു മാതൃക ആയിട്ട് പ്രവർത്തിച്ച് അവർക്ക് ഒരു സാഹചര്യം ഒരുക്കിയത് ഇഎംഎസാണ്. 1967 ൽ മുസ്ലീം ലീഗുമായി ഔദ്യോഗികമായി കൂട്ടുകൂടിയത് ഇഎംഎസ് ആണ്. 1965 ലെ തിരഞ്ഞെടുപ്പിൽ അനൗദ്യോഗികമായി മുസ്ലീംലീഗിന്റെ സഹായം വാങ്ങിച്ച് സിപിഎമ്മാണ് വലിയ പാർട്ടിയെന്ന് വരുത്തിതീർത്തത് ഇഎംഎസ് ആണെന്ന് ടിജി ചൂണ്ടിക്കാട്ടി. സിപിഐ ചെറിയ പാർട്ടി ആയിപ്പോയി, കേരളത്തിന് പുറത്തെല്ലാം സിപിഐയാണ് വലുത്.കേരളത്തിൽ ഇത് ചെറുതാവാൻ കാരണം,മുസ്ലീംലീഗിന്റെ സഹായം സിപിഎം വാങ്ങി 1967 ൽ കൂട്ടുമുന്നണി ഉണ്ടാക്കിയപ്പോൾ മുസ്ലീംലീഗിനെ ഔദ്യോഗികമായി കൂട്ടത്തിൽകൂട്ടി. അന്നത്തെ കാലത്ത് അന്നുണ്ടായിരുന്ന പിവി അൻവറുമാരെ മുഴുവൻ സംരക്ഷിച്ചതും തലതൊട്ടപ്പനായി പ്രവർത്തിച്ചതും ഇഎംഎസാണ്. ആ ഇഎംഎസ് ദിവ്യനാണ്, പിവി അൻവറുമായി താരതമ്യം ചെയ്യരുത് എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഈ ബൌദ്ധികമായ അടിമത്വത്തിന് നിന്ന് കൊടുക്കരുതെന്ന് ടിജി മോഹൻദാസ് പരിഹസിച്ചു.
ഇഎംഎസ് തേർഡ് റേറ്റ് പൊളിറ്റീഷൻ ആയിരുന്നുവെന്ന് ടിജി തുറന്നടിച്ചു. പണ്ട്, സ്‌കൂളായിരുന്നു രാഷ്ട്രീയം ഇന്ന് അത് കോളേജായി. അത് കൊണ്ട് സ്ത്രീപീഡനമെല്ലാം ഉണ്ടാവുന്നു. രാഷ്ട്രീയമെന്നത് അന്ന് പൊതുവായി, വേറെയൊരു തലത്തിലായിരുന്നു. അത് കൊണ്ട് സാധിക്കുന്നയത്രയും ചെയ്തു. സ്വജനപക്ഷപാതം ഏറ്റവും കൂടുതൽ കാണിച്ചത് ഇഎംഎസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈമ മനുഷ്യൻ മാഹാനാണെന്നും പിവി അൻവറുമായി താരതമ്യം ചെയ്യരുതെന്നുമുള്ള വാദത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് ടിജി പറഞ്ഞു. ഇഎംഎസിനെ പിവി അൻവറുമായി താരതമ്യം ചെയ്യാം,പിണറായി വിജയനുമായിട്ടും താരതമ്യം ചെയ്യാം, രണ്ടും പിവി ആണല്ലോ എന്ന് ടിജി പരിഹസിച്ചു.
പിവി അൻവറിന് ഇടതുപക്ഷ പശ്ചാത്തമില്ല, അദ്ദേഹത്തിന്റെ വഴി കോൺഗ്രസിന്റേത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതിന് പിന്നാലെ പിവി അൻവറും മറുപടി ആയി രംഗത്തെത്തിയിരുന്നു. താൻ പഴയ കോൺഗ്രസുകാരനാണ്. ഇഎംഎസ് ആരായിരുന്നു, കെപിപിസിസി സെക്രട്ടറിയായിരുന്നു. ഇഎംഎസ് എങ്ങനെയാണ് സഖാവ് ആയതെന്നായിരുന്നു നിലമ്പൂർ എംഎൽഎയുടെ പരാമർശം. ഇതിന് പിന്നാലെ ഇഎംഎസ് ചരിത്ര പുരുഷനാണെന്നും അൻവറിന്റെ നിലപാടുകൾ ആർക്കെതിരെയാണെന്ന് അറിയാൻ നാസ വരെയൊന്നും പോകണ്ടെന്ന് എഎ റഹീം എംപി കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post