കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇന്ന് വരെ കടന്ന് പോയിട്ടില്ലാത്ത ആരോപണപ്രത്യാരോപണങ്ങളാണ് ഉയരുന്നത്. മുൻനിരതാരങ്ങൾക്കെതിരെയും ആരോപണങ്ങൾ കനത്തതോടെ ആരാധകരുടെ പലവിഗ്രഹങ്ങളും തകർന്നു. ഇപ്പോഴിതാ നടി ശ്രുതി ഹരിഹരന്റെ പഴയ വെളിപ്പെടുത്തൽ ചർച്ചയാക്കുകയായാണ് സോഷ്യൽമീഡിയ. കന്നഡ സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യത്തെപ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം വേണമെന്ന് താരം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് പഴയ വെളിപ്പെടുത്തൽ ചർച്ചയാവുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ നടി ശ്രുതി ഹരിഹരൻ പ്രമുഖ നടൻ അർജുൻ സർജയുടെ പേരിൽ ലൈംഗികാരോപണമുന്നയിച്ചിരുന്നു. ശ്രുതിയുടെ പരാതിയിൽ അർജുൻ സർജയുടെ പേരിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് കേസെടുത്തിരുന്നു. പിന്നീട് അർജുൻ സർജയെ കുറ്റവിമുക്തനാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് തുടരാൻ പിന്നീട് ശ്രുതി തയ്യാറായില്ല. എന്നാലീ സംഭവമല്ല., 2018 ലെ ഒരു ആരോപണമാണ് ചർച്ചയാവുന്നത്.
2018 ൽ തന്റെ ആദ്യ കന്നഡ സിനിമയുടെ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മുമ്പൊരിക്കൽ ശ്രുതി ഹരിഹരൻ വെളിപ്പെടുത്തിയിരുന്നു.എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ ആദ്യത്തെ കന്നഡ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. ഞാനാകെ ഭയന്നു പോയി. ഞാൻ ഒരുപാട് കരഞ്ഞു. എന്റെ ഡാൻസ് കൊറിയോഗ്രാഫറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഇത് ഹാൻഡിൽ ചെയ്യാൻ അറിയില്ലെങ്കിൽ നിർത്തി പോകൂവെന്നായിരുന്നു.
ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വർഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിർമ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാൾ ഫോൺ വിളിച്ചു. തെലുങ്കിൽ ഞാൻ ചെയ്ത വേഷം ഞാൻ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാൾ പറഞ്ഞത്, ‘ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്, ഞങ്ങൾക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും” എന്നായിരുന്നു. എന്റെ കൈയ്യിൽ ചെരുപ്പുണ്ടെന്നും അടുത്ത വന്നാൽ അപ്പോൾ അടിക്കുമെന്നും ഞാൻ അയാൾക്ക് മറുപടി നൽകി’
മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ. ബ്യൂട്ടിഫുൾ മനസുഗലു (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രുതിക്ക് മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു . 2018 ലെ നാതിചരാമി എന്ന ചിത്രം അവർക്ക് ദേശീയ( പ്രത്യേക പരാമർശം നേടി) ചലച്ചിത്ര അവാർഡ് നേടികിക്കൊടുത്തു
Discussion about this post