ആലപ്പുഴ: നീണ്ട തിരച്ചിലിനൊടുവിൽ കാണാതായ വളർത്തുനായയെ തിരിച്ച് കിട്ടി ഉണ്ണിക്കൃഷ്ണന്. പത്ത് ദിവസത്തിലധികം നീണ്ടു നിന്ന തിരച്ചിലിലാണ് നായയെ തിരിച്ച് കിട്ടിയത്. ചിക്കി എന്ന നായയെയാണ് കാണാതായത്. കാണാതയതിനെ തുടർന്ന് നായയെ കണ്ടുപിടിച്ച് തരുന്നവർക്ക് 5000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു നായയുടെ ഉടമ. പണം പ്രഖ്യാപിച്ച് തിരച്ചിൽ നടത്തുന്നത് വൻ വാർത്തയായിരുന്നു. ആലപ്പുഴ ചെറിയകലവൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചിക്കിനെ കിട്ടിയത്. ക്ഷീണവും ദേഹത്ത് ചെറിയൊരു മുറിവുകളോടെയാണ് നായയെ തിരിച്ചുകിട്ടിയത്. കാണാതായ വീട്ടിൽനിന്ന് 12 കിലോമീറ്റർ ദൂരെ രതീഷിന്റെ വീട്ടിൽ നിന്നാണ് നായയെയ കണ്ടെത്തിയത്. വാർത്ത കണ്ട രതീഷിന്റെ ഭാര്യയാണ് വീട്ടുകാരെ ചിക്കി വീട്ടിലുണ്ട് എന്ന വിവരം അറിയിച്ചത്. മൂന്നുദിവസമായി നായ ഇവരുടെ വീട്ടിലും പരിസരങ്ങളിലും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. നായയെ കിട്ടിയപ്പോൾ വീട്ടുകാർ 5,000 രൂപ സമ്മാനമായി നൽകിയെങ്കിലും അനിത വാങ്ങിയില്ല.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെ വളർത്തു നായയാണ് ചിക്ക്. ഓണത്തിന് നാട്ടിൽ വന്നപ്പോൾ കൂടെക്കൊണ്ടുവന്നതാണ്. ചിക്കിനെ വീട്ടിൽ തനിച്ചാക്കി ഇവർ പുറത്തേക്കു പോയി. ഏതാനും മണിക്കൂറുകൾക്കു ശേഷം കുടുംബം തിരികെ എത്തിയപ്പോൾ നായ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതിനിടിയിൽ പുലികളി വന്നുപോയിരുന്നതിനാൽ മേളത്തിന്റെ വെടി പൊട്ടിക്കുന്നതിന്റെയും ശബ്ദം കേട്ട് ഭയന്ന് ഓടിപ്പോയതാവാം എന്നാണ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.
പരസ്യം നൽകിയിരുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നായ്ക്കളുടെ ചിത്രങ്ങളാണ് ചിക്കിന്റെതെന്ന് സംശയിച്ച് ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നത്.
Discussion about this post