മഴക്കാലത്ത് എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊതുക് ശല്യം. ഈർപ്പമുള്ള കാലാവസ്ഥ കൊതുകുകളുടെ വളർച്ചയെ സഹായിക്കുന്നു എന്നതാണ് ഇതിന് കാരണം. എന്നാൽ, കൊതുകുകടി പലതരത്തിലുള്ള അസുഖങ്ങൾക്കാണ് കാരണമാകുന്നത്.
ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ മഴക്കാലത്ത് പതിവാണ്. കൊതുക് കടിയേറ്റാൽ ചുവന്ന മുഴകളും ചൊറിച്ചിലും ഇതിനൊപ്പം ഉണ്ടാകുന്നു.
എന്നാൽ, കൊതുകുകടിയെ തുടര്‍ന്ന് ഉണ്ടാകുന്ന
അസ്വസ്ഥതകളില്‍ നിന്നും രക്ഷ
നേടാന്‍ നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. എന്തൊക്കെയാണെന്ന് അല്ലേ..?
ഐസ് ക്യൂബുകൾ
ഐസ് ക്യൂബ് വക്കുന്നത് കൊതുകു കടിച്ചുള്ള ചൊറിച്ചിലും തടിപ്പും ഇല്ലാതാകുന്നു. ഐസിൻ്റെ തണുപ്പ് കുറച്ചു സമയത്തേക്ക് മരവിപ്പ് ഉണ്ടാക്കുകയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിനായി ഒരു തുണിയില്‍ പൊതിഞ്ഞു ഐസ് കൊതുക് കടിയേറ്റ ഭാഗങ്ങളില്‍ വക്കാം.
കറ്റാർ വാഴ
കറ്റാർ വാഴയ്ക്ക് നിങ്ങളുടെ ചർമ്മ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിനിധിയാണ്. കൊതുകുകടി മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ചെറുക്കാന്‍ കറ്റാർ വാഴ സഹായിക്കും. കറ്റാർ വാഴ ജെല്ലിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വീക്കം, ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാന്‍ കറ്റാർ വാഴ സഹായിക്കും.
തേൻ
ചർമ്മത്തിന് ഗുണം ചെയ്യുന്ന നിരവധി ഗുണങ്ങളുള്ള ഒന്നാണ് തേൻ. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൊതുകു കടിയേറ്റ ഭാഗത്ത് ഒരു തുള്ളി തേൻ പുരട്ടാം. ഇത് വീക്കം കുറയ്ക്കുകയും ആശ്വാസം നൽകുകയും ചെയ്യും.
തുളസി
മിക്ക വീടുകളിലും ഉള്ള ഒരു ചെടിയാണ് തുളസി. ഇത് മികച്ച ഒരു ആയുർവേദ സസ്യമാണ്. കൊതുകുകടി മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനുള്ള സംയുക്തങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. കൊതുകു കടിച്ച ഭാഗങ്ങളില്‍ തുളസി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നല്ലേ.. അതിനായി ആദ്യം ഒരു കപ്പ് വെള്ളത്തിൽ അല്‍പ്പം തുളസി ഇല എടുത്തു തിളപ്പിക്കുക. ഇത് തണുത്ത ശേഷം ചെറിയ കോട്ടൺ ഉപയോഗിച്ച് ഇത് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടുക.
ഉള്ളി
ഉള്ളി ഇല്ലാത്ത അടുക്കള ഉണ്ടാകില്ല. കൊതുകു കടി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാന്‍ നല്ല മാര്‍ഗ്ഗമാണ് ഉള്ളി. ഉള്ളിയുടെ ഒരു കഷ്ണം എടുത്ത് കടിയേറ്റു ഭാഗത്ത് തേച്ചാല്‍ അസ്വസ്ഥതകള്‍ മാറിക്കിട്ടും.
Discussion about this post