എറണാകുളം: മേപ്പടിയാൻ ചിത്രത്തിൽ അഭിനയിക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നുവെന്ന് നടി നിഖില വിമൽ. അതുകൊണ്ടാണ് സിനിമയിൽ നിന്നും പിന്മാറിയത് എന്നും നടി പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. ഈ പരാമർശത്തിൽ നടിയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
ആദ്യമായി തന്നോട് മേപ്പടിയാന്റെ കഥ പറയാൻ വരുമ്പോൾ അത് ഡെവലപ് ചെയ്തിരുന്നില്ല. സ്‌ക്രിപ്റ്റ് ചോദിച്ചപ്പോൾ ഇപ്പോൾ തരാൻ കഴിയില്ലെന്ന് പറഞ്ഞു. സത്യമായിട്ടും അതിൽ അഭിനയിക്കാൻ ഒന്നും ഇല്ലായിരുന്നു. ജീപ്പിൽ വരുന്നതും പോകുന്നതും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് തരാതിരുന്നപ്പോൾ തന്നെ അതിനുള്ളിൽ അഭിനയിക്കാൻ ഒരു തേങ്ങയുമില്ലെന്ന് വ്യക്തമായി. അഞ്ജു ചെയ്യുമ്പോഴേയ്ക്കും ക്യാരക്ടർ ഡെവലപ് ചെയ്തിട്ടുണ്ട്.
തന്റെ അടുത്ത് പറഞ്ഞപ്പോൾ ജീപ്പിൽ പോകുന്നതേയുള്ളൂ. അനുശ്രീയോട് പറഞ്ഞപ്പോൾ ജീപ്പിൽ വരുന്ന സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമയിൽ ഒന്നും ചെയ്യാനില്ലെന്ന് തോന്നിയത് കൊണ്ടാണ് സിനിമ ചെയ്യാതെ ഇരുന്നത് എന്നും നിഖില കൂട്ടിച്ചേർത്തു.
ഈ പരാമർശത്തിൽ പൃഥ്വിരാജ് ചിത്രമായ ഗുരുവായൂർ അമ്പല നടയിലെ അഭിനയവുമായി താരമത്യം ചെയ്താണ് നടിയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. ഈ സിനിമയിൽ എന്താണ് അഭിനയിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം. സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ നിഖിലയുടെ അഭിനയത്തിനെതിരെ വ്യാപക ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.
Discussion about this post