സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും ഒപ്പമുള്ള ടൊവിനയുടെ ചിത്രമാണ്. ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
ക്യാപ്ഷനോടെ ടൊവിനോ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു നടനാകാൻ ആഗ്രഹിച്ച വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്.
എന്റെ യാത്രയിൽ ഇവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ട് കണ്ട് കുറച്ചുസമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാൻ പോകുന്ന കാർത്തിയുടെ ”മെയ്യഴക”ന് ഹൃദയം നിറഞ്ഞ ആശംസകൾ’, ടൊവിനോ കുറിച്ചു.
നിരവധി ആരാധകരും താരങ്ങളുമാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയു’, നടി സുരഭി ലക്ഷ്മി കുറിച്ചു. ‘റോളക്‌സ്, മണിയൻ, മണിയൻ, ദില്ലി’ എന്നുള്ള കമെന്റും പോസ്റ്റിന് വരുന്നുണ്ട്.
Discussion about this post