മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങിനൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ ജോലിയിൽ നിന്നും പുറത്താക്കിയതായി പരാതി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ഇത് വാർത്തയായതോടെ കമ്പനി അധികൃതർ മാപ്പ് പറയുകയും യുവതിയെ തിരികെ ജോലിക്കെടുക്കുകയും ചെയ്തു. യുവതിയെ പിരിച്ചുവിട്ട സൂപ്പർവൈസർക്കെതിരെയും കമ്പനി നടപടി സ്വീകരിച്ചു.
ഷാങ്ഹായിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പുതിയതായി ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തൻറെ സൂപ്പർവൈസർ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവർക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിർദ്ദേശിച്ചതായാണ് യുവതി പറയുന്നത്. കൂടാതെ അവർക്ക് കുടിക്കാൻ ആവശ്യമായ വെള്ളവും എപ്പോഴും ലഭ്യമാക്കണമെന്ന് പറഞ്ഞതായും ലൂ പറയുന്നു. സംഭവം പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റർ അവളെ ശാസിക്കുകയും പിന്നാലെ പിരിച്ചുവിടുകയുമായിരുന്നു.
Discussion about this post