ന്യൂഡൽഹി: പാർട്ടിയുടെ ശത്രുവായി പി വി അൻവർ എംഎൽഎ മാറരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ വാർത്താ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അൻവറിന്റെ പ്രതികരണം.
വാർത്താസമ്മേളനത്തിലെ കാര്യങ്ങൾ വിശദമായി പരിശോധിക്കും. ഇതിന് ശേഷം പ്രതികരിക്കും. പാർട്ടിയെയും സർക്കാരിനെയും എതിർക്കുന്ന നിലപാട് അൻവർ സ്വീകരിക്കരുത്.
അൻവറിന്റെ വിഷയത്തിൽ ഉചിതമായ നിലപാട് പാർട്ടി സ്വീകരിക്കും. ഇടത് പക്ഷ നിലപാടിൽ നിന്നും മാറുന്ന നിലപാട് ആണ് അൻവറിൻറേത്. അൻവറിന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് തോന്നുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷം പോലും ഉന്നയിക്കാതെ കാര്യങ്ങളാണ് അൻവർ പറയുന്നത്. ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രതികരണം മാറുകയാണ്. അത് ശരിയല്ല. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അൻവറിന്റെ നിലപാട് പാർട്ടിയിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ളതാണെന്നും ഗോവിനന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post