എറണാകുളം: ദിലീപിനെ ആരാധകരുടെ പൾസ് അറിയാമെന്ന് സംവിധായകൻ സുന്ദർ ദാസ്. സ്വന്തം സംവിധാനത്തിലൊരുങ്ങിയ കുബേരൻ എന്ന സിനിമയിൽ ദിലീപിൽ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. സംയുക്ത വർമ്മയുടെ അവസാന മലയാള സിനിമ ആയിരുന്നു കുബേരൻ എന്നും സുന്ദർ ദാസ് പറഞ്ഞു.
കുബേരൻ എന്ന സിനിമ ആദ്യം കുടകിൽ ചിത്രീകരിക്കാൻ ആയിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ അവിടെ വലിയ വീടുകൾ അല്ലാതെ ബംഗ്ലാവുകൾ ഇല്ലായിരുന്നു. അതോടെ സിനിമയുടെ ചിത്രീകരണം ഊട്ടിയിലേക്ക് മാറ്റി. തിരക്കഥ പൂർത്തിയാക്കിയതിന് പിന്നാലെയാണ് താൻ ദിലീപിന്റെ പക്കൽ എത്തിയത്. തുടർന്ന് ഒരുമിച്ചിരുന്ന് കഥ വായിച്ചു.
ഈ സിനിമയിൽ അടിവസ്ത്രം മൈക്രോ വേവ് ഒവനിൽ വച്ച് ഉണക്കിയെടുക്കുന്ന സീൻ ഉണ്ട്. അത് താൻ വെറുതെ എഴുതിയത് ആണെന്നും അത് എടുക്കേണ്ടെന്നും പറഞ്ഞു. ആ സീനിൽ അണ്ടർവെയറിന്റെ ക്ലോസപ് ഷോട്ട് എല്ലാം എടുക്കേണ്ടതുണ്ട്. അതുകൊണ്ടായിരുന്നു വേണ്ടെന്ന് താൻ പറഞ്ഞത്.
എന്നാൽ ആ സീൻ എടുക്കണമെന്ന് ദിലീപ് പറഞ്ഞു. സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നതിനാൽ അദ്ദേഹത്തിന് ആളുകളുടെ പൾസ് അറിയാം. സിനിമ വിജയിച്ചതിന് ശേഷം ഇതേക്കുറിച്ച് താൻ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സംയുക്തയ്ക്ക് ഡേറ്റ് കുറവായിരുന്നു. നടി അവസാനമായി അഭിനയിച്ച ചിത്രം ആയിരുന്നു ഇത്. ഇതിന് ശേഷം തെങ്കാശ്ശിപ്പട്ടണത്തിൻെ തമിഴിലാണ് നടി അഭിനയിച്ചത് എന്നും സുന്ദർ ദാസ് കൂട്ടിച്ചേർത്തു.
Discussion about this post