ഭാഗ്യം തരുന്ന ഗോരോചനം എന്ന് കേട്ടിട്ടുണ്ടോ? (സംസ്‌കൃതം) ഗോ(പശു) രോചനം (തിളക്കമുള്ളത്) കെട്ടുകഥകളിലെ എന്തോ കല്ലാണ് ഇതെന്നാണ് പലരു ധരിച്ച് വച്ചിരിക്കുന്നത്.എന്നാൽ സംഗതി അതല്ല. യഥാർത്ഥത്തിൽ ഉള്ള സാധനമാണ് ഗോരോചനക്കല്ല്. ഏറെ ആയുർവേദ ഔഷധമൂല്യം ഇതിനുണ്ട്. ആയുർവേദത്തിൽ ഗോരോചനം ഉപയോഗിയ്ക്കുന്നതിനെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്.
പശുവിൽനിന്ന് ലഭിക്കുന്ന അപൂർവ്വ ഔഷധമാണിത്. ആരോഗ്യമുള്ള അപൂർവ്വം പശുക്കളിലും കാളകളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാൾ ബ്ലാഡർ) കല്ലാണ് ഗോരോചനം. ഒരു ഗ്രാമിന് 5000 മുതൽ 10,000 രൂപവരെയാണ് വില. ഇവ അപൂർവ്വമായി മാത്രമേ കിട്ടാറുള്ളു. മാടിനെ അറുത്തശേഷം പിത്താശയം കൈകൊണ്ട് അമർത്തി, ഗോരോചനം ഉണ്ടോയെന്ന് കശാപ്പുകാർ ഉറപ്പാക്കാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ദ്രാവകം ആണ് പിത്താശയത്തിലുളളത്. ദ്രാവകത്തിന് കട്ട കയ്പാണ്. ഈ ദ്രാവകത്തിൽ കല്ലുപോലെയാണ് ഗോരോചനം രൂപപ്പെടുക.
സർക്കാർ കണക്ക് പ്രകാരം പ്രതിമാസം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ അറവുമാടുകളാണെത്തുന്നത്. പരമാവധി 50 എണ്ണത്തിലേ ഗോരോചനമുണ്ടാകാറുള്ളൂ ബോവിനം പ്യുരിഫാക്ടം എന്നാണ് ശാസ്ത്രീയ നാമം. പനി, മീസിൽസ്, ചിക്കൻപോക്‌സ്, കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്ക് മരുന്നാണ്.
ഗോരോചനക്കുറി ചാർത്തിയ ഗോവിന്ദ,ഗോപസ്ത്രീജന നന്മക ഗോവിന്ദ അമ്പാടി മുറ്റത്തെ മണ്ണങ്ങ് തിന്നിട്ട് അമ്മയെ മൂലോകം കാട്ടിയ ഗോവിന്ദ എന്ന പാട്ട് കേട്ടിട്ടില്ലേ..വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാൽ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി ധരിച്ചാൽ തടസ്സങ്ങൾ അകലുമെന്നും പോസിറ്റീവ് ഊർജ്ജം ലഭിക്കുമെന്നും വിശ്വാസമുണ്ട്
Discussion about this post