ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കത്വ ജില്ലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. അഞ്ച് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ.
കോഗ ഗ്രാമത്തിൽ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെയെത്തിയ സംഘത്തിന് നേരെ മറഞ്ഞിരുന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഭീകരരുടെ സൈന്യവും തമ്മിൽ നിരവധി റൗണ്ട് വെടിയുതിർത്തു.ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് പ്രദേശത്ത് ഉള്ളത് എന്നാണ് വിവരം. ഏറ്റുമുട്ടൽ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. കുൽഗാം ജില്ലയിൽ നേരത്തെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
Discussion about this post