തിരുവനന്തപുരം: രാത്രി കാലങ്ങളിൽ എൽഇഡി ലൈറ്റ് വച്ചുള്ള മീൻപിടിത്തം വ്യാപകമാകുന്നതിനെതിരെ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇത് നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എൽഇഡി ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളെ അധികൃതർ പിടി കൂടുന്നുണ്ടെങ്കിലും പിഴ ചുമത്തി വിടുകയണ്. എത്ര പിഴ ചുമത്തിയാലും ഇവർ ഈ രീതി ആവർത്തിക്കുകയാണ് ചെയ്യുന്നത് എന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. എൽഇഡി നിറങ്ങൾ ആഴകടലിലേക്കടിക്കുമ്പോൾ ഉൾക്കടൽ ആവാസ കേന്ദ്രങ്ങളിലുള്ള ഉടുമ്പൻസ്രാവുകൾ ഉൾപ്പെടെയുള്ളവ തീരക്കടലിലേക്ക് ആകർഷിക്കപ്പെടും. ഇവ മടങ്ങി പോകാതെ ഇവിടെ തന്നെ തങ്ങുന്നു. അതുകൊണ്ട് തന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങുന്നു . ഇവയെ തിരികെ അയക്കുന്നത് വലകൾ മുറിച്ചാണ്. വല മുറിക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടം ആണ് നേരിടേണ്ടി വരുന്നത് എന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇവ കൂടാതെ ഈ ലൈറ്റിന്റെ പ്രകാശത്തിൽ സ്രാവുകൾ ഏറെ നേരം കടലിന്റെ മുകൾ തട്ടിൽ തങ്ങി നിൽക്കുന്നു. പിന്നീട് ഇവർ കടലിന്റെ അടിത്തടിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ പകൽ സമയം മത്സ്യങ്ങൾ കിട്ടാത്ത അവസ്ഥയാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.
Discussion about this post