അൽപ്പം പുളിയും മധുരവും ഉള്ള പഴ വർഗ്ഗമാണ് ഓറഞ്ച്. ഭൂരിഭാഗം ആളുകളും നിത്യേനയുള്ള ഭക്ഷണ ക്രമത്തിൽ ഈ പഴത്തെ ഉൾപ്പെടുത്താറുണ്ട്. ജ്യൂസ് ആയും സാലഡുകളായും ഓറഞ്ച് കഴിക്കാറുണ്ട്. എല്ലാ ദിവസവും ഓറഞ്ച് ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണം ആകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ചർമ്മത്തിന്റെ നിറം മുതൽ പ്രതിരോധ ശേഷിയിൽ വരെ മാറ്റം വരുത്താൻ ദിവസേന ഓറഞ്ച് ജ്യൂസ് കുടിയ്ക്കുന്നത് കൊണ്ട് കഴിയും. ഒരു മാസത്തിനുള്ളിൽ തന്നെ ഈ വ്യത്യാസം ശരീരത്തിൽ പ്രകടമാകുകയും ചെയ്യും. എല്ലാ ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ നമ്മുടെ പ്രതിരോധ ശേഷി വർദ്ധിക്കും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ അടിയ്ക്കടി ബാധിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഓറഞ്ച് ജ്യൂസ് ഒരു ശീലമാക്കാം. കാരണം ഈ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഓറഞ്ച് ജ്യൂസിനുണ്ട്.
ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ ഓറഞ്ച് ജ്യൂസിന് കഴിയും. വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. എല്ലാ വിധ ചർമ്മ പ്രശ്‌നങ്ങളും പരിഹരിച്ച് നല്ല തിളക്കമുള്ള ചർമ്മം നേടാൻ നിത്യേന ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
വിറ്റാമിൻ സി പോലെ തന്നെ കത്സ്യത്തിന്റെ കലവറ കൂടിയാണ് ഓറഞ്ച്. അതിനാൽ ഓറഞ്ച് ജ്യൂസ് നിത്യേന കുടിയ്ക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കും. വൃക്കയിൽ കല്ലുണ്ടാകുന്നത് തടയും.
Discussion about this post