എറണാകുളം: നടൻ ബിജു മേനോന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ബിജു മോനോൻ ഒരു പാവമാണെന്നും, സ്വന്തം കുടുംബമാണ് അദ്ദേഹത്തിന് ഏറ്റവും വലുതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ തുറന്ന് പറച്ചിൽ. ബിജു മേനോനെ കേരളത്തിലെ പ്രമുഖ വനിതാ നേതാവ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി.
വിവാഹം കഴിയാത്തതിന് മുൻപായിരുന്നു ഈ സംഭവം ഉണ്ടായത്. അന്ന് ബിജു മോനോൻ വിവാഹം കഴിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ഒരു വനിതാ എംഎൽഎയും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ ബിജു മേനോനും അവരുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. തുടർന്ന് ബിജു മേനോന്റെ നമ്പറും ഇവർ വാങ്ങിച്ചു. അന്ന് ഭരണപക്ഷത്തിരുന്ന പ്രമുഖ പാർട്ടിയുടെ വനിതാ നേതാവായിരുന്നു അവർ. അതിനാൽ നമ്പർ വാങ്ങിയതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പിന്നാലെ തുടർച്ചയായി വനിതാ നേതാവ് ബിജു മേനോനെ വിളിച്ചു. രാത്രി കാലങ്ങളിൽ ഫോൺ വിളി പതിവായതോടെ ബിജു മേനോന് പേടിയായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവർ ബിജുവിന്റെ ഷർട്ടിന്റെ അളവ് ചോദിച്ചു. അളവ് പ്രകാരം ഒരാളുടെ പക്കൽ ഷർട്ടുകൾ വാങ്ങി നൽകി. പിന്നീട് അവർ ബിജുവിനോടുള്ള അവരുടെ സംസാര രീതി മാറിയെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
ഇതിനിടെയാണ് സിലോണിൽ ക്രിക്കറ്റ് കളികാണാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഫോൺ വിളിക്കിടെ അദ്ദേഹം ഇക്കാര്യം വനിതാ എംഎൽഎയോട് പറയുകയും ചെയ്തു. എന്നാൽ പോകേണ്ടെന്ന് ആയിരുന്നു എംഎൽഎയുടെ മറുപടി. കോൺഗ്രസിലെ മുതിർന്ന നേതാവിനെ വരച്ച വരയിൽ നിർത്തിയ ആളാണ് താനെന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി.
ഇത് വകവയ്ക്കാതെ എല്ലാവരും സിലോണിൽ കളികാണാൻ പോയി. നിർമ്മാതാവ് സുരേഷ് കുമാറും സംഘത്തിൽ ഉണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞ് സുരേഷ് കുമാർ വിളിച്ച് ബിജുവിനെ പോലീസുകാർ വിളിച്ചെന്നും നടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് പറഞ്ഞുവെന്നും പറഞ്ഞു. അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നായിരുന്നു അന്ന് ലഭിച്ച വിവരം. നാട്ടിലെത്തിയ ശേഷം ബിജു മേനോൻ എംഎൽഎയുടെ ക്വാട്ടേഴ്‌സിലേക്കാണ് ആദ്യം ചെന്നത്. അവിടെ ഇപ്പോഴത്തെ ബിജെപി നേതാവ് പത്മജ ഉണ്ടായിരുന്നു. ഇവർ വനിതാ എംഎൽഎയെ വിളിച്ച ശകാരിച്ചുവെന്നും പിന്നീട് ശല്യം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post